മഞ്ചേശ്വരത്ത് വീണ്ടും മദ്യവേട്ട; അജാനൂർ സ്വദേശി അറസ്റ്റിൽ
മഞ്ചേശ്വരം അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍.റിനോഷും സംഘവും നടത്തിയ വാഹന പരിശോധനയില്‍ മദ്യക്കടത്ത് പിടികൂടി. കാഞ്ഞങ്ങാട് അജാനൂര്‍ കടപ്പുറം സ്വദേശി പി.നിതിനാണ് (27) 72 ലിറ്റര്‍ വരുന്ന 156 കുപ്പി കര്‍ണാടക നിര്‍മ്മിത വിദേശ മദ്യവുമായി പിടിയിലായത്. പ്രതി മദ്യം കടത്താനുപയോഗിച്ച കെ.എല്‍-60 ആര്‍-2712 നമ്പര്‍ മാരുതി ആള്‍ട്ടോ കാറും പ്രതിയുടെ കൈവശമുണ്ടായിരുന്ന 24,500 രൂപയും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
No comments