Breaking News

സഹപാഠികളുടെ വിവാഹം നടത്തിക്കൊടുത്ത് പൂർവ്വ വിദ്യാർത്ഥി സംഘടന മടിക്കൈ മേക്കാട്ട് ഗവൺമെന്റ് സ്കൂളിലെ എസ്എസ്എൽസി ബാച്ച് കൂട്ടായ്മയായ മഴവില്ല് ആണ് ബാച്ചിലെ സഹപാഠികളുടെ വിവാഹത്തിന് നേതൃത്വം വഹിച്ചത്


മടിക്കൈ  മേക്കാട്ട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ  1990 91  എസ്എസ്എൽസി ബാച്ച് കൂട്ടായ്മയായ മഴവില്ല് ആണ്  ബാച്ചിലെ സഹപാഠികളുടെ വിവാഹത്തിന് നേതൃത്വം വഹിച്ചത്. മടിക്കൈ എരിക്കുളം ഒളയത്ത് പരേതനായ നിട്ടടുക്കൻ കുഞ്ഞിക്കേളുവിന്റെയും പുലിക്കോടൻ വീട്ടിൽ നാരായണയുടെയും മകൻ  പി സുരേഷിന്റെയും  ചാള കടവിലെ  പരേതനായ കടയങ്ങൻ കുഞ്ഞിക്കണ്ണന്റെയും  പള്ളിപ്പുറം വീട്ടിൽ തമ്പായുടെയും മകൾ ഗീതയുടെയും വിവാഹത്തിന്റെ ആലോചനയും ചർച്ചയും  നടത്തിപ്പുമെല്ലാം കൂട്ടായ്മയുടെ നേതൃത്വത്തിൽ ആയിരുന്നു.  ഗീത നേരത്തെ വിവാഹിതയായിരുന്നു എങ്കിലും ഭർത്താവ് മരണപ്പെടുകയായിരുന്നു. മക്കളില്ല. ബാച്ച് യോഗങ്ങളിൽ ഗീതയെ കണ്ട് കാര്യങ്ങൾ അറിഞ്ഞതോടെ  അവിബാഹിതനായിരുന്ന സുരേഷ്  ബാച്ച് ഭാരവാഹികളോട് ഗീതയെ വിവാഹം കഴിക്കാനുള്ള താല്പര്യം അറിയും. ഇവർ ഇടപെട്ട്  ഇരു വീട്ടുകാരുടെയും സമ്മതത്തോടെയും സഹകരണത്തോടെയും ഞായറാഴ്ച മംഗളം കക്കാട്ട് മഹാവിഷ്ണുക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്തി.  ഭാരവാഹികളായ സഹദേവൻ കൊല്ലിക്കാൽ, പീതാംബരൻ എരികുളം,  വി വി ഗോപി കാലിച്ചാം പൊതി, തുടങ്ങിയവർ നേതൃത്വം നൽകി

No comments