Breaking News

വെസ്റ്റ് എളേരി പഞ്ചായത്ത് ആരോഗ്യ വിഭാഗം കടകളിൽ പരിശോധന നടത്തി

ഭീമനടി. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരും  ആരോഗ്യ വകുപ്പും സംയുക്തമായി വാണിജ്യ സ്ഥാപനങ്ങളിൽ  പരിശോധന നടത്തി.  വിവിധ കടകളിൽ നിന്നും കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ, ഉപയോഗം നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ  പിടിച്ചെടുത്തു. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന കടകൾക്ക് ലൈസൻസ് എടുക്കാൻ നോട്ടീസ് നൽകി . മതിയായ ശുചിത്വ സൗകര്യങ്ങൾ ഏർപ്പെടുത്താത്ത ഹോട്ടലുകളിൽ  ശുചിത്വ നിർദേശങ്ങൾ പാലിച്ച്  മാത്രം പ്രവർത്തിക്കാൻ നിർദ്ദേശം നൽകി. ഓണക്കാലത്ത് നടക്കാനിടയുള്ള കൃത്രിമം തടയാനാണ് പരിശോധന നടത്തിയത്.  ഗ്രാമപഞ്ചായത്ത് ഹെഡ്ക്ലാർക്ക്  പി.പി. നാസർ  , ഹെൽത്ത് ഇൻസ്പെക്ടർ മാരായ  കെ.വിനോദൻ  ,നളിനാക്ഷൻൻ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ നിഖിൽ,  കെ.ആർ.ശരത്ത്    പരിശോധനയിൽ പങ്കെടുത്തു.

No comments