Breaking News

ആദ്യകാല ബസ് ഉടമയും കോൺഗ്രസ് നേതാവുമായ ശബരിദാമു അന്തരിച്ചു


ആദ്യകാല ബസ് ഉടമയും കോൺഗ്രസ് നേതാവുമായ നോർത്ത് കോട്ടച്ചേരി തട്ടാൻ വളപ്പ് സ്വദേശിയും കല്യാൺറോഡിൽ  താമസക്കാരനുമായ  കെ.ദാമോധരൻ (ശബരിദാമു 71) അന്തരിച്ചു.

ചെമ്മട്ടംവയൽ ദേശീയപാതയിലുള്ള ശബരി വർക് ഷോപ്പ് ഉടമയാണ്. പരേതരായ  കേക്കടവൻ വിട്ടിൽ കണ്ണൻ മണിയാണിയുടെയും കുരിക്കൾ വീട്ടിൽ നാരായണി അമ്മയുടെയും മകളാണ്. ഭാര്യ രുഗ്മണി: മക്കൾ: രഞ്ജിനി ദാമോദരൻ, രശ്മി ദാമോദരൻ. മരുമക്കൾ: സജിത്ത് പയ്യന്നൂർ , സനീഷ് കുറ്റിക്കോൽ (ഇരുവരും പ്രവാസികൾ) . സഹോദരങ്ങൾ:

ചന്ദ്രാവതി ഗോവിന്ദൻ (കുന്നുമ്മൽ ) ,ബാലമണി ജനാർദ്ദനൻ (ചീമേനി). പരേതരായ കൃഷ്ണൻ, ലീല, സരസ്വതി. ശവസംസ്കാരം നോർത്ത് കോട്ടച്ചേരിയിലെ സമുദായ ശ്മശാനത്തിൽ.


No comments