ചിറ്റാരിക്കാൽ ഉപജില്ലാ കായികമേള സംഘാടക സമിതിയോഗം സമാപിച്ചു
2023-24 വർഷത്തെ ചിറ്റാരിക്കാൽ ഉപജില്ലാ കായിക മേളയുടെ സംഘാടക സമിതി രൂപീകരണ യോഗം ബഹു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.കെ.രവി ഉദ്ഘാടനം ചെയ്തു.കാസർഗോഡ് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി.കെ.ശകുന്തള അധ്യക്ഷയായി. സബ് ജില്ലാ കായിക സെക്രട്ടറി സുനിൽ കുമാർ ഇ.വി റിപ്പോർട്ട് അവതരിപ്പിച്ചു' പി.ടി.എ പ്രസിഡണ്ട് ബിജു.സി, ഹെഡ്മാസ്റ്റർ സുരേന്ദ്രൻ.കെ., പി.ടി.എ.വൈസ്പ്രസിഡണ്ട് മനോഹരൻ പി, ഭരതൻ.കെ.വി ഷാനി .കെ .തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പാൾ സച്ചിൻ കുമാർ.ടി.വി.സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. ദീപേഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. ബഹു .എം.പി.രാജ് മോഹൻ ഉണ്ണിത്താൻ, എം.എൽ എ ഇ.ചന്ദ്രശേഖരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.പി.ബേബി ബാലകൃഷ്ണൻ എന്നിവർ രക്ഷാധികാരികളായി സംഘാടക സമിതി രൂപീകരിക്കുകയും, കായിക മേളയുടെ ബജറ്റ് അuഗീകരിക്കുകയും ചെയ്തു.
No comments