Breaking News

ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ

അഭിമുഖം


കോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃക്കരിപ്പൂരില്‍ ഇംഗ്ലീഷ് ടീച്ചറുടെ താല്‍ക്കാലിക ഒഴിവിലേക്ക് മണിക്കൂര്‍ വേതന അടിസ്ഥാനത്തില്‍ അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. യോഗ്യരായ

ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ 14ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍-  04672250377,9495646060.


 അഭിമുഖം


കുറ്റിക്കോല്‍ ഗവ:ഐടിഐല്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ 13ന്‌രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം. ബന്ധപ്പെടുക. ഫോണ്‍- 04994 206200.


അധ്യാപക ഒഴിവ്


പാക്കം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ താല്‍ക്കാലികമായി ഒഴിവുള്ള എച്ച്.എസ്.ടി മലയാളം (ഒന്ന്), എച്ച്.എസ്.ടി നാച്ചുറല്‍ സയന്‍സ് (ഒന്ന്), എച്ച്.എസ്.ടി ഹിന്ദി (ഒന്ന്), യു.പി.എസ്.ടി (രണ്ട്) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ 15ന് രാവിലെ പത്തിന് സ്‌കൂളില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0467 2274400.


യോഗ ഇന്‍സ്ട്രക്ടര്‍ ഒഴിവ്


തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത്  കൊയോങ്കര ഗവ. ആയുര്‍വേദ ആശുപത്രിയില്‍ നടപ്പാക്കുന്ന വയോജന യോഗ പരിശീലന പദ്ധതിയിലേക്ക് യോഗ ഇന്‍സ്ട്രക്ടര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ബി.എന്‍.വൈ.എസ് ബിരുദമോ തതുല്യമായ മറ്റ് ബിരുദമോ യോഗ അസോസിയേഷനും സ്‌പോര്‍ട്‌സ് കൗണ്‍സിലും അംഗീകരിച്ച യോഗ്യതയോ ഉണ്ടാകണം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 19 ന് രാവിലെ 10.30 ന് കൊയോങ്കര ആയുര്‍വേദ ആശുപ്രതിയില്‍ എത്തണം. ഫോണ്‍- 9495073724

No comments