90 കിലോഗ്രാം നിരോധിത പുകയില ഉൽപന്നങ്ങളുമായി മഞ്ചേശ്വരത്ത് രണ്ടുപേർ പിടിയിൽ
മഞ്ചേശ്വരം എക്സൈസ് ചെക്പോസ്റ്റില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ KL 14 AC 0662 കാറില്‍ കടത്തുകയായിരുന്ന 90 കിലോഗ്രാം നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍. കള്ളിയങ്കാട് റോഡില്‍ ഫൗസിയ മന്‍സില്‍ വീട്ടില്‍ ഇര്‍ഫാന്‍, കയ്യാര്‍ ജോഡ്കല്‍ വീട്ടില്‍ യൂസഫ് എന്നിവരെയാണ് കോട്പാ ആക്ട് പ്രകാരം എക്സൈസ് കസ്റ്റഡിയിലെടുത്തത്. ഒരുലക്ഷത്തോളം രൂപ വില വരുന്ന പുകയില ഉല്‍പന്നങ്ങളാണ് പിടികൂടിയതെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്‍.റിനോഷ് വ്യക്തമാക്കി.
No comments