നീലേശ്വരം : കേരള കോൺഗ്രസ് ബി കാസർഗോഡ് ജില്ലാ കമ്മിറ്റി ഓഫീസ് നീലേശ്വരം റെയിൽവെ മേൽപ്പാലത്തിന് കിഴക്ക് വശം ഒമേഗ ടൂറിസ്റ്റ് ഹോമിൽ പ്രവർത്തനമാരംഭിച്ചു. തൃക്കരിപ്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് രാജീവൻ പുതുക്കളത്തിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് പി ടി നന്ദകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത്, യൂത്ത് ഫ്രണ്ട് ബി ജില്ലാ പ്രസിഡന്റ് സന്തോഷ് മാവുങ്കാൽ, ഷാജി പൂങ്കാവനം, അഗസ്ത്യൻ നടക്കൽ, വി ജീഷ്, പ്രസാദ് എ വി, എൻ വിട്ടൽ ദാസ്, ഇ വേണുഗോപാലൻ നായർ എന്നിവർ സംസാരിച്ചു.
No comments