Breaking News

പത്ത് വർഷം പൂർത്തിയായ ആധാർ പുതുക്കുന്നതിന് ' ട്രാക്ക് 300 ' ക്യാമ്പ് സജ്ജമാക്കാം അതാത് ബ്ലോക്ക് കോ-ഓർഡിനേറ്റർമാരെ ബന്ധപ്പെടണം പരപ്പ ബ്ലോക്ക് ഫോൺ 9847371639


നിലവില്‍ പത്ത് വര്‍ഷം പൂര്‍ത്തിയായ ആധാര്‍ പുതുക്കുന്നത് 2023 ഡിസംബര്‍ വരെ അനുവദിച്ചിട്ടുണ്ട്. ജില്ലാ ഭരണസംവിധാനവും അക്ഷയ കേന്ദ്രവും സംയുക്തമായി ജില്ലയില്‍ ഉടനീളം ' ട്രാക്ക് 300 ' എന്ന പേരില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു വരുന്നു. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, സ്വയം സഹായ സംഘങ്ങള്‍, ക്ലബ്ബുകള്‍ അതാത് ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെട്ടാല്‍ ക്യാമ്പുകള്‍ സജ്ജമാക്കാം. ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ കാസര്‍കോട്-മഞ്ചേശ്വരം ഫോണ്‍ 9446774551, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ കാറഡുക്ക ഫോണ്‍ 9895432962, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ പരപ്പ ഫോണ്‍ 9847371639, കാഞ്ഞങ്ങാട് ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഫോണ്‍ 9446297607, നീലേശ്വരം ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഫോണ്‍ 8943068999 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

No comments