Breaking News

അജാനൂർ കടപ്പുറത്ത് വൻ വിദേശമദ്യ വേട്ട ; 1500 കുപ്പി മദ്യം പിടികൂടി


കാഞ്ഞങ്ങാട് :അജാനൂർ കടപ്പുറത്ത് പൊലീസിന്റെ വിദേശ മദ്യ വേട്ട :ആൾ താമസമില്ലാത്ത വീട്ടിൽ സൂക്ഷിച്ച1500 കുപ്പി മദ്യം പിടികൂടി. അജാനൂർ കടപ്പുറം പൊളിഞ്ഞു വീഴാറായ വീട്ടിനകത്താണ് മദ്യം സൂക്ഷിച്ച നിലയിൽ കണ്ടത്. 180 മില്ലി ലിറ്റർ അടങ്ങിയ കുപ്പികളാണ് കണ്ടെത്തിയത്.കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി ബാലകൃഷ്ണൻ നായർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് മദ്യവേട്ട. ഇൻസ്പെക്ടർ കെ.പി ഷൈനിന്റെ നിർദ്ദേശത്തെ തുടർന്ന് എസ്.ഐ കെ രാജീവനും എ.എസ്.ഐ രമേശനും സംഘവുമാണ് മദ്യ ശേഖരം പിടിച്ചെടുത്തത്.ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

No comments