ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ബ്ലോക്ക് കോർഡിനേറ്റർ തസ്തികയിൽ താത്കാലിക ഒഴിവ്
ബ്ലോക്ക് കോർഡിനേറ്റർ ഒഴിവ്
ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ബ്ലോക്ക് കോർഡിനേറ്റർ തസ്തികയിൽ താത്കാലിക ഒഴിവ്. യോഗ്യത അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഏതെങ്കിലും ബിരുദം. ടെക്നോളജി ആന്റ് സോഫ്റ്റ് വെയർ അപ്ലിക്കേഷൻ സപ്പോർട്ടിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. കന്നഡയിലും മലയാളത്തിലും എഴുത്തും വായനയും അറിഞ്ഞിരിക്കണം. പ്രായപരിധി 18-35. ശമ്പളം 20,000 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ ഒക്ടോബർ ഏഴിനകം രജിസ്റ്റർ ചെയ്യണം. ഫോൺ 04994 255582. ഇമെയിൽ deeksgd.emp.lbr@kerala.gov.in
കുക്ക് ഒഴിവ്
ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ പട്ടികവർഗ്ഗ വിഭാഗത്തിന് സംവരണം ചെയ്ത കുക്ക് തസ്തികയിൽ താത്കാലിക ഒഴിവ്. യോഗ്യത എസ്.എസ്.എൽ.സി പാസ് അല്ലെങ്കിൽ തത്തുല്യം. ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് സ്ഥാപനത്തിൽ നിന്നും ഫുഡ് പ്രൊഡക്ഷനിൽ കെ.ജി.സി.ഇ. പ്രായം 18-41. (2023 ജനുവരി ഒന്ന് ) നിയമാനുസൃത വയസിളവ് അനുവദനീയമാണ്. ശമ്പളം 675 രൂപ ദിവസേന. നിശ്ചിത യോഗ്യതയുള്ള പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ ഒക്ടോബർ ഏഴിനകം രജിസ്റ്റർ ചെയ്യണം. ഫോൺ 04994 255582. ഇമെയിൽ deeksgd.emp.lbr@kerala.gov.in
No comments