Breaking News

ആദിവാസികൾക്കുള്ള സഹായം നൽകുന്നതിൽ കാലതാമസം കാണിക്കുന്നു ; ആദിവാസി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി യോഗം പരപ്പയിൽ സമാപിച്ചു


പരപ്പ : ആദിവാസികളുടെ ചികിത്സാ ധനസഹായവും വിദ്യാർത്ഥികൾക്കുള്ള ഗ്രാൻറുകളും യഥാസമയം അർഹതപ്പെട്ടവർക്ക് നൽകുന്നതിൽ സർക്കാർ കാലതാമസം കാണിക്കുന്നതായി കേരളാ ആദിവാസി കോൺഗ്രസ്സ് സംസ്ഥാന ജന:സെക്രട്ടറി പത്മനാഭൻ ചാലിങ്കാൽ.പരപ്പയിൽ വെച്ച് ചേർന്ന ആദിവാസി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അത്യാവശ്യഘട്ടങ്ങളിൽ സ്വകാര്യ ആശുപത്രിയെയും മെഡിക്കൽ കോളേജിനെയും ആശ്രയിച്ചവരാണ്തുടർചികിത്സയ്ക്കുള്ള ധനസഹായത്തിനപേക്ഷിച്ച് വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്നത്. മാത്രമല്ല വിദ്യാർത്ഥികൾക്കുള്ള ഗ്രാൻറുകളും ലഭിക്കാത്ത അവസ്ഥയാണ് നിലവിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡൻറ് പി.കെ.രാഘവൻ അദ്യക്ഷത വഹിച്ചു. ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.രാധാമണി മുഖ്യ പ്രഭാഷണം നടത്തി.രാജീവൻ ചീരോൽ, കെ.സി.കുഞ്ഞികൃഷ്ണൻ, രാജേഷ് തമ്പാൻ, കണ്ണൻ മാളൂർക്കയം, കണ്ണൻ പട്ളം, കൃഷ്ണൻ എടത്തോട്, സുനിൽകുമാർ ജി. തുടങ്ങിയവർ സംസാരിച്ചു. ഒക്ടോബർ 4ന് തിരുവനന്ദപുരം സെക്രട്ടറിയറ്റ് പടിക്കൽ നടത്തുന്ന ധർണ്ണാ സമരം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

No comments