Breaking News

ബൈക്കിൽ കടത്താൻ ശ്രമിച്ച 100 ഗ്രാം കഞ്ചാവുമായി കാസർകോട് എക്സൈസ് അറസ്റ്റ് ചെയ്തു

കാസർകോട് : ബൈക്കിൽ കടത്താൻ ശ്രമിച്ച 100 ഗ്രാം കഞ്ചാവുമായി ഒരാളെ കാസർകോട് എക്സൈസ് എൻഫോഴ്‌സ് മെന്റ് & ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ജെ.ശങ്കറും സംഘവും അറസ്റ്റ് ചെയ്തു. റാംബോ എന്ന കെ.ഇ.അബ്ദുൾ ഖാദറിനെയാണ് വാഹന പരിശോധന നടത്തി വരവെ അറസ്റ്റ് ചെയ്തത്, എക്സൈസ് ഇൻസ്പെക്ടർ രാധാകൃഷ്ണൻ പി ജി, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജിത്ത് കെ ആർ, കെ. സതീശൻ, നസറുദ്ദീൻ എ കെ എക്സൈസ് ഡ്രൈവർ ക്രിസ്റ്റീൻ. പി. എ. എന്നിവ കഞ്ചാവ് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

No comments