Breaking News

ബിജെപി പനത്തടി പഞ്ചായത്ത് കമ്മറ്റി പ്രസിഡൻറായി ജി രാമചന്ദ്രൻ ചുമതലയേറ്റു


ബളാംതോട് : ബിജെപി പനത്തടി പഞ്ചായത്ത് കമ്മറ്റി പ്രസിഡൻറായി ജി രാമചന്ദ്രൻ ചുമതലയേറ്റു.രാഷ്ട്രിയ സ്വയംസേവക സംഘത്തിൻ്റെ ദീർഘകാലത്തെ പ്രവർത്തനത്തിലൂടെ പ്രവർത്തകർക്ക്  സുപരിചിതനായ ജി രാമചന്ദ്രൻ 85 ൽ സംഘത്തിൻ്റെ പ്രാഥമിക സംഘ ശിക്ഷാ വർഗ്ഗ് കഴിയുകയും, തുടർന്ന് 90 ൽ പ്രഥമ വർഷ സംഘ ശിക്ഷാ വർഗ്ഗും,92 ൽ ദ്വിദിയ വർഷ സംഘ ശിക്ഷാ വർഗ്ഗും പൂർത്തിയാക്കി.84 മുതൽ പനത്തടി മണ്ഡൽ കാര്യവാഹക് ആയും,86 ൽ സംഘത്തിൻ്റെ പയ്യന്നൂർ ജില്ല ശാരീരിക് ശിക്ഷൻ പ്രമുഖ് ആയും പ്രവർത്തിച്ചു. പനത്തടി താലൂക്ക് രൂപീകരിച്ചതിന് ശേഷം ശാരീരിക് പ്രമുഖ് ആയും തുടർന്ന് 12 വർഷക്കാലം കാര്യവാഹക് ആയും പ്രവർത്തിച്ചു.ഒരു വർഷക്കാലം ജില്ലാ സേവാപ്രമുഖ് ആയും, തുടർന്ന് വനവാസി വികാസ കേന്ദ്രം സംസ്ഥാന സെക്രട്ടറി, ഹിന്ദു ഐക്യവേദി ജില്ലാ ജോ: സെക്രട്ടറി, 2019 മുതൽ 3 വർഷക്കാലം ബി എം എസ് മേഖലാ പ്രസിഡൻ്റായും പ്രവർത്തിച്ചു. ദീർഘകാലം പാണത്തൂർ വിവേകാനന്ദ വിദ്യാലയത്തിൻ്റെ പ്രസിഡൻ്റായിരുന്നു.പ്രതീഷ് കുമാർ (ജനറൽ സെക്രട്ടറി), പി കൃഷ്ണകുമാർ, രാമകൃഷ്ണൻ ചാമുണ്ടിക്കുന്ന് (വൈസ് പ്രസിഡൻറ് മാർ), ജയപ്രകാശ് കല്ലപ്പള്ളി, കുമാരൻ മാട്ടക്കുന്ന് (സെക്രട്ടറിമാർ), വി കൃഷ്ണൻകുട്ടി നായർ (കർഷക മോർച്ച പഞ്ചായത്ത് പ്രസിഡൻ്റ്), ജയലാൽ (ജന: സെക്രട്ടറി), സുന്ദരൻ തുമ്പോടി (എസ്ടി മോർച്ച പഞ്ചായത്ത് പ്രസിഡൻറ്), ഭാസ്ക്കരൻ വെള്ളക്കൽ (ജന: സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികൾ

No comments