പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു
കോഴിക്കോട്: പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. ബാലുശ്ശേരിയില്‍ വെച്ചാണ് അപകടം നടന്നത്. കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. പേരാമ്പ്രയിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. അതേ സമയം അപകടത്തില്‍ ഗുരുതരമായ പരിക്കുകള്‍ ഒന്നുമില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ അറിയിച്ചു.
No comments