Breaking News

വയോധികന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും 14 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി


വയോധികന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്തതിനും വ്യാജ രേഖ ഉപയോഗിച്ച് അക്കൗണ്ടിലെ ഫോണ്‍ നമ്പര്‍ മാറ്റിയതിനും ബന്ധുവിനെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. പള്ളിക്കര കല്ലിങ്കാൽ സ്വദേശി മുഹമ്മദി(65)ന്റെ പരാതിയില്‍ അഹമ്മദ് കബീറെന്ന യുവാവിനെതിരെയാണ് കേസ്. 2018 ഫെബ്രുവരി 3-നും ജൂണ്‍ 14-നും ഇടയില്‍ ബാങ്ക് ഓഫ് ബറോഡ കാഞ്ഞങ്ങാട്  ശാഖയില്‍ നിന്നും 14,58,000 രൂപ തട്ടിയെടുത്തതെന്നാണ് പരാതി. 2021 ജൂലൈ 9-നാണ് വ്യാജരേഖയുണ്ടാക്കി മുഹമ്മദ് അക്കൗണ്ടില്‍ നല്‍കിയ ഫോണ്‍ നമ്പര്‍ മാറ്റിയത്. ഇതിന് പിന്നാലെ ഗൂഗിള്‍ പേയുണ്ടാക്കി ഇതേ അക്കൗണ്ടില്‍ നിന്നും കൂടുതല്‍ പണം തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നു.

No comments