Breaking News

മലയോരത്തും സൈബർ തട്ടിപ്പ് ; പാലാവയൽ സ്വദേശിനിയെ കബളിപ്പിച്ച് തട്ടിയെടുത്തത് ലക്ഷത്തിലധികം രൂപ


വെള്ളരിക്കുണ്ട് : സൈബർ തട്ടിപ്പ് വ്യാപകമാവുന്നതിനിടയിൽ മലയോരത്തും യുവതിയെ കബളിപ്പിച്ചു പണം തട്ടിയെടുത്തു. പാലവായാൽ ഓടക്കൊല്ലി സ്വദേശിനിയായ ഉഷ രാജു (48)വാണ് പരാതിക്കാരി. ലണ്ടനിലുള്ള ഒരു സ്ത്രീയാണെന്ന് പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിച്ച ശേഷം പരാതിക്കാരിയെ നേരിട്ട് കാണാനും സമ്മാനങ്ങൾ തരാൻ വരുന്നുണ്ടെന്നും അറിയിക്കുകയായിരുന്നു. തുടർന്ന് ഭർത്താവായ ഡോക്ടരും സ്ത്രീയും സമ്മാനങ്ങളുമായി ഡൽഹി എയർപോർട്ടിൽ എത്തിയെന്നും പക്ഷെ 25 ലക്ഷം ഡോളറിന്റെ സമ്മാനം ഡൽഹി എയർപോർട്ടിൽ അതോറിറ്റി പിടിച്ചുവെച്ചുവെന്നും സമ്മാനം വിട്ടുകൊടുക്കാൻ പണം ആവശ്യമാണെന്നും അത് അയച്ചുകൊടുക്കണമെന്നും വിളിച്ചു ആവശ്യപ്പെടുകയായിരുന്നു .

ഇത് വിശ്വസിച്ചു പണം അയച്ചുകൊടുക്കുകയായിരുന്നു . 7-8-2023 തിയതി 118500 രൂപ അവരുടെ അക്കൗണ്ടിലേക്ക് അടപ്പിച്ചു ചതി ചെയ്തുവെന്നാണ് പരാതി. മമത എന്ന പേരിലാണ് വിളിച്ചു പണം ആവശ്യപ്പെട്ടത്. പിന്നീട് അക്കൗണ്ട് നമ്പറും അയച്ചുകൊടുക്കുകയായിരുന്നു. അതിലേക്കാണ് പരാതിക്കാരി പണം അയച്ചുകൊടുത്തത്. മൊഴിയുടെ അടിസ്ഥാനത്തിൽ കാസർഗോഡ് സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു ചിറ്റാരിക്കൽ പോലീസിന് കൈമാറി.


No comments