Breaking News

സ്ത്രീധനപീഡനം ; യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു


ചിറ്റാരിക്കൽ : സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ മാനസീകമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന പരാതിയിൽ ഭർത്താവിനെതിരെ കേസ് എടുത്തു. പാലവായാൽ തയ്യെനി സ്വദേശിനിയാണ് പരാതിക്കാരി. കല്യാണം കഴിഞ്ഞ ശേഷം പരാതിക്കാരിക്ക് സൗന്ദര്യം പോരാ സ്വർണ്ണം ആവശ്യത്തിനില്ല എന്നൊക്കെ പറഞ്ഞു പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവായ കണ്ണൂർ പൂവഞ്ചൽ സ്വദേശിയായ ഹരികൃഷ്ണൻ (32) നെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു.

No comments