Breaking News

ലോഡ് ഇറക്കാൻ സമ്മതിച്ചില്ല ; കടയുടമയെ മർദ്ധിച്ച 4 പേർക്കെതിരെ രാജപുരം പോലീസ് കേസ് എടുത്തു


രാജപുരം : ലോഡ് ഇറക്കാൻ സമ്മതിക്കാത്തതിന്റെ വിരോധത്താൽ കടയുടമയെ മർദ്ധിച്ച 4 പേർക്കെതിരെ രാജപുരം പോലീസ് കേസ് എടുത്തു. പനത്തടി ബളാത്തോടിലാണ് സംഭവം. ടൗണിൽ പ്രവർത്തിക്കുന്ന ഹാർഡ് വെയർ കടയുടമയായ  ജിജോ അലക്സ്‌ (40)നാണ് മർദ്ദനമേറ്റത്. കടയിൽ വന്ന സിമെന്റ് ഇറക്കാൻ സമ്മതിക്കാത്തത്തിന്റെ വിരോധത്താൽ കടക്ക് സമീപത്ത് വെച്ച് ബിനീഷ്, രാജേഷ്, ബാബു തുടങ്ങിയവരുടെ നേതൃത്വത്തിൽ മർദിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ രാജപുരം പോലീസ് കേസ് എടുത്തു.

No comments