വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലുള്ള ഗുണഭോക്താക്കൾക്കുള്ള തയ്യൽ മെഷീനുകൾ വിതരണം ചെയ്തു
രാജപുരം: സാമൂഹിക സംരഭകത്വ വികസന പരിപാടിയിൽ ഉൾപ്പെടുത്തി നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ ,ഹെൽത്ത് ലൈൻ കാസർഗോഡ് മുഖേന നടപ്പാക്കുന്ന തൊഴിൽ സംരഭകർക്ക് 50% സബ്സിഡി നിരക്കിൽ തൊഴിൽ ഉപകരണങ്ങൾ നൽകുന്നതിന്റെ ഭാഗമായി വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലുള്ള ഗുണഭോക്താക്കൾക്കുള്ള തയ്യൽ മെഷീനുകളുടെ വിതരണ ഉത്ഘാടനം നീലേശ്വരം ജീവൻധാരാ ക്ലബ്ബിൽ വച്ച് വാർഡ് കൗൺസിലർ പി.ബിന്ദു നിർവ്വഹിച്ചു. പി വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.
നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.വി രാജീവൻ , രമേശൻ മലയാറ്റുകര തുടങ്ങിയവർ സംസാരിച്ചു.
ടി. മനോജ് കുമാർ സ്വാഗതവും എം.കൃഷ്ണകുമാർ നന്ദിയും പറഞ്ഞു. തയ്യൽ തൊഴിൽ ചെയ്യുന്ന വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ 25 പേർക്കാണ് പദ്ധതിയിൽ ഉൾപ്പെടുത്തി 50% സബ്സിഡിയോടെ ഓർഡിനറി, ഹൈസ്പീഡ്, ഇൻഡസ്ട്രീയൽ മെഷീനുകൾ നൽകിയത്.
No comments