Breaking News

റെയിൽവെ ഡിവിഷണൽ മാനേജർ കാഞ്ഞങ്ങാട് സ്റ്റേഷൻ സന്ദർശിച്ചു


കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്റെ വികസനവുമായി ബന്ധപ്പെട്ട പരിശോധനക്കായി റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദിയും സംഘവും സ്റ്റേഷനില്‍ സന്ദര്‍ശനം നടത്തി. വന്ദേഭാരത് ട്രെയിനുകള്‍ക്ക് കാഞ്ഞങ്ങാട്ട് സ്റ്റോപ്പ് അനുവദിക്കുക, റിസര്‍വേഷന്‍ കൗണ്ടറില്‍ മുഴുവൻ സമയ പ്രവര്‍ത്തനവും ആവശ്യമായ ജീവനക്കാരെയും ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി നിരവധി സംഘടനകള്‍ ഡി.ആര്‍.എമ്മിന് നിവേദനങ്ങള്‍ സമര്‍പ്പിച്ചു.


No comments