Breaking News

കമ്പല്ലൂരിൽ നടക്കുന്ന ചിറ്റാരിക്കാൽ സബ്ബ് ജില്ലാ കലോൽസവത്തിന്റെ ഭാഗമായി സാഹിത്യരചനാ മത്സരം സംഘടിപ്പിക്കുന്നു


കമ്പല്ലൂർ: ചിറ്റാരിക്കാൽ സബ്ബ് ജില്ലാ കലോൽസവം 2023 നവംബർ ഏഴു മുതൽ പത്ത് വരെയുള്ള നാലു ദിനങ്ങളിലായി കമ്പല്ലൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുകയാണ്.

 ഇരുന്നൂറ്റി അമ്പതിൽപ്പരം ഇനങ്ങളിലായി രണ്ടായിരത്തിലധികം കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലാ മാമാങ്കത്തിന് തിരിതെളിയുമ്പോൾ മലയോര മേഖലയിലെ കലാ സാംസ്കാരിക രംഗത്ത് പുത്തനുണർവിന് വേദിയാകും കമ്പല്ലൂർ.

 കലോത്സവത്തിന്റെ ഭാഗമായി പൊതു ജനങ്ങൾക്കായി ചെറുകഥാ, കവിത ഇനങ്ങളിലായി സാഹിത്യരചന മത്സരം സംഘടിപ്പിക്കുന്നു. കവിത ഇരുപത് വരിയിൽ കവിയരുത്. കഥ മൂന്ന് പുറത്തിൽ കവിയാൻ പാടില്ല. സൃഷ്ടികൾ ടൈപ്പ് ചെയ്ത് 

  കൺവീനർ,

സോവനീർ കമ്മറ്റി,

GHSS കമ്പല്ലൂർ, കമ്പല്ലൂർ P o,

കാസർഗോഡ് ,670511

എന്ന വിലാസത്തിൽ ഒക്ടോബർ ഇരുപതിന് മുൻപായി അയച്ചു തരണം. രചയിതാവിൻ്റെ പേര് ,ഫോൺ നമ്പർ എന്നിവ ഒരു പേപ്പറിൽ  പ്രത്യേകം എഴുതി രചനയോടൊപ്പം അയക്കണം. അയക്കുന്ന കവറിനു പുറത്ത് "കലോത്സവം രചനാ മത്സരം " എന്ന് പ്രത്യേകം രേഖപ്പെടുത്തണം

       സമ്മാനാർഹമായ സൃഷ്ടികൾ കലോത്സവ ത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന സോവനീറിൽ പ്രസിദ്ധീകരിക്കുന്നതാണ്.

No comments