നാടിന്റെ അഭിമാനമായ കരിന്തളത്തെ വോളിബോൾ താര സഹോദരങ്ങളെ സി പി ഐ എം അനുമോദിച്ചു.
കരിന്തളം : നാടിന് അഭിമാനമായി മാറിയ വോളിബോൾ താരങ്ങളായ സഹോദരങ്ങളെ സി പി ഐ എം കരിന്തളം വെസ്റ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ജൂനിയർ ജില്ല വോളിബോൾ ടീമിലെക്ക് സെലക്ഷൻ ലഭിച്ച ശ്രീനന്ദ ബി ആർ . സബ് ജൂനിയർ വോളിബോൾ ജില്ല ടീമിൽ സെലക്ഷൻ ലഭിച്ച ശിവനന്ദ ബി ആർ എന്നിവരെയാണ് സി പി ഐ എം കരിന്തളം വെസ്റ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അനുമോദിച്ചത്. ശ്രീനന്ദ കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്ക്കുൾ ഒമ്പതാം ക്ലാസ്സിലും, ശിവനന്ദ കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിലെയും വിദ്യാർത്ഥിനികളാണ്. ഇരുവരും സഹോദരങ്ങളാണ്. കിണാവൂർ ചന്തു ഓഫീസർ വോളി ബോൾ അക്കാദമിയിൽ നിന്നാണ് ഇവർ വോളി കോച്ചിംഗ് നടത്തുന്നത്. കരിന്തളത്തെ ബി ആർ രതീഷിന്റെയും - എം ദീപയുടെയും മക്കളാണിവർ . അനുമോദനയോഗം പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി ഉദ്ഘാടനം ചെയ്ത് ബ്രാഞ്ചിന്റെ ഉപഹാരവും കുട്ടികൾക്ക് വിതരണം ചെയ്തു. പി വി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ബിന്ദു ടി എസ് , എ വി കുഞ്ഞിക്കണ്ണൻ, ശ്രീനന്ദ ബി ആർ , ശിവനന്ദ ബി ആർ ,അജിത വി എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി വാസു കരിന്തളം സ്വാഗതം പറഞ്ഞു.
No comments