കാറിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരം കല്ലംചിറയിലായിരുന്നു അപകടം
പരപ്പ: അമിതവേഗതയിൽ വന്ന കാറിടിച്ച് ക്കാരന് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് യാത്രക്കാരൻ മൈക്കയം ചെറുകാനം ഹൗസിൽ സി.കെ.കണ്ണന്റെ മകൻ ബാലകൃഷ്ണൻ (35)നാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം ക ല്ലംചിറ ഗ്ലോബൽ വർക്ക്ഷോപ്പിന് സമീപം വെച്ച് കെഎൽ 60 എൽ 1513 നമ്പർ ബൈക്കിൽ കല്ലംചിറയിൽ നിന്നും ബളാ ലേക്ക് പോകുമ്പോൾ ബാലകൃഷ്ണൻ സഞ്ചരിച്ച ബൈക്കിൽ എതിരെ വരികയായിരുന്ന കെഎൽ 60 സി 4875 നമ്പർ കാറി ടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണ നെ മംഗലാപുരം ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ പ്രവേ ശിപ്പിച്ചു.
No comments