'കലോത്സവങ്ങളിൽ മേക്കപ്പ് കലാകാരന്മാർക്ക് അംഗീകൃത തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കണം': പ്രഫഷണൽ മേക്കപ്പ് ആർട്ടിസ്റ്റ് & വർക്കേഴ്സ് അസോസിയേഷൻ (ചമയം)
രാജപുരം: സ്കൂൾ കലോത്സവങ്ങളിൽ കുട്ടികൾക്കെതിരെയുള്ള ചൂഷണം തടയാൻ മേക്കപ്പ് , അനുബന്ധ കലാകാരന്മാർക്ക് ബന്ധപ്പെട്ട അംഗീകൃത സംഘടനയുടെ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കണമെന്ന് കണ്ണൂർ - കാസർകോട് ജില്ലാ പ്രഫഷണൽ മേക്കപ്പ് ആർട്ടിസ്റ്റ് ആന്റ് വർക്കേഴ്സ് അസോസിയേഷൻ (ചമയം) പൊതുയോഗം അധിക്യതരോടാവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ ഓഫീസർമാർക്ക് കത്ത് നൽകും. കലോത്സവ ഗ്രീൻ റൂമുകളിൽ പരിചയമില്ലാത്ത നിരവധി പേരാണ് എത്തുന്നത്. പലർക്കും തിരിച്ചറിയൽ കാർഡ് ഇല്ലാത്തതിനാൽ സംഘാടകർക്കും ഇത്തരക്കാരെ തടയാൻ സാധിക്കുന്നില്ല. വിദ്യാഭ്യാസ വകുപ്പിൽ നിന്നും പുറത്തുവിടുന്ന കലോത്സവ സർക്കുലറിൽ തിരിച്ചറിയൽ കാർഡ് നിർബന്ധമാണെന്ന അറിയിപ്പ് ഉൾപ്പെടുത്തണമെന്ന് ചമയം സംഘടന ആവശ്യപ്പെട്ടു.
ജില്ലാ രക്ഷാധികാരി അശോകൻ ചിലങ്ക ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിജയൻ ചെറുവത്തൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് ക്രിസ്റ്റൽ, വൈസ് പ്രസിഡന്റ് റെജി കമ്പല്ലുർ, ട്രഷറർ കെ.രമേശൻ, മേഖലാ ഭാരവാഹികളായ ഷാജി മാടായി, രവീന്ദ്രൻ കൊട്ടോടി, കെ.ഷിബു കുമാർ, ജോബി നവരസ തുടങ്ങിയവർ പ്രസംഗിച്ചു. അംഗങ്ങൾക്കുള്ള പുതിയ ഐഡി കാർഡ് വിതരണം സെപ്തംബർ 24 ന് ഉച്ചയ്ക്ക് 2 ന് കരിവെള്ളൂർ ഓണക്കുന്നിൽ നടക്കും.
No comments