Breaking News

ജില്ലാ കളക്ടർ കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത് സന്ദർശിച്ചു. പദ്ധതികളും പുരോഗതിയും വിലയിരുത്തി


ചീമേനി: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ കെ ഇമ്പശേഖർ കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത് സന്ദർശിച്ചു. തുടർന്ന് കളക്ടറുടെ നേതൃത്വത്തിൽ  യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതലയുള്ള വൈസ് പ്രസിഡന്റ് എം ശാന്ത അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എം രമേശൻ പഞ്ചായത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചും പദ്ധതി നടത്തിപ്പിനെ കുറിച്ചും റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് സ്ഥിരം സമിതി അധ്യക്ഷൻമാരും അംഗങ്ങളും വിവിധ വിഷയങ്ങൾ കളക്ടർക്ക് മുന്നിൽ അവതരിപ്പിച്ചു.

പട്ടയ പ്രശ്നം , റോഡ് വികസനം, റവന്യൂ ഭൂമിയുടെ അപര്യാപ്തത, കരയിടിച്ചിൽ , കാർഷിക മേഖലയിൽ ജലസേചന പദ്ധതി, കയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ ഒഴിവ്, വെറ്ററിനറി ജീവനക്കാരുടെ ഒഴിവ്, പ്ലാന്റേഷൻ ഭൂമി വിട്ടു കിട്ടൽ, ലൈഫ് ഭവന പദ്ധതി, തെരുവുനായ ശല്യം തുടങ്ങിയ വിഷയങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ അംഗങ്ങൾ ഉന്നയിച്ചു.

കുടുംബശ്രീ സി.ഡ ഡി.എസ് ചെയർപേഴ്സൺ , അംഗങ്ങൾ, ഹരിത കർമ സേനാ അംഗങൾ , പഞ്ചായത്തിലെ ജീവനക്കാർ , നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. 




No comments