Breaking News

ഏഷ്യൻ ഗെയിംസ്‌ ബാസ്‌കറ്റ്‌ ബോൾ കവിതാ ജോസ്‌ ഇന്ത്യൻ ടീമിൽ ബന്തടുക്ക സ്വദേശിനിയാണ്


ബന്തടുക്ക : ഒരിക്കലും കെെവിടാത്ത പന്തുകൊണ്ട് അമ്മാനമാടി എതിരാളികളെ കബളിപ്പിച്ചും ഒഴിഞ്ഞുമാറിയും ഉയർന്നുചാടി ബാസ്ക്റ്റ് നിറയ്ക്കുന്ന താരം ഇന്ത്യൻ ടീമിൽ. കെഎസ്ഇബി താരം ബന്തടുക്ക നരിമ്പിലക്കണ്ടത്തെ കവിതാ ജോസാണ് ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ബാസ്‌കറ്റ്‌ ബോൾ ടീമിൽ അംഗമായത്. ബന്തടുക്കയിൽ ഡ്രൈവറായ കെ എം ജോസിന്റെയും ഡെയ്സിയുടെയും ഇളയമകളാണ്.
കെഎസ്ഇബി ടിം അംഗമായ കവിത ചാലക്കുടിയിൽ സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിൽ പ്രോമിസിങ് പ്ലേയറായി. പയ്യന്നൂർ സെന്റ് മേരിസ് യുപി സ്കൂളിൽ പഠിക്കുമ്പോൾ ഹൈജമ്പിൽ മികവ് തെളിയിച്ച്‌ കണ്ണൂർ സ്പോർട്സ് ഡിവിഷൻ സ്കൂളിൽ പ്രവേശനം നേടി.
സംസ്ഥാന സ്കൂൾ കായിക മത്സരത്തിൽ മികച്ച ബാസ്‌ക്കറ്റ് ബോൾതാരമായി. ശ്രുതി ജോസ്, വീണ ജോസ് എന്നിവരാണ്‌ കവിതയുടെ സഹോദരങ്ങൾ.

No comments