Breaking News

"കാർഷിക പ്രതിസന്ധിയെ കൂട്ടായ്മയിലൂടെ നേരിടണം" കൊന്നക്കാട് ചൈത്രവാഹിനി ഫാർമേഴ്സ് ക്ലബ്ബിൻ്റെ ദശവാർഷികാഘോഷ സമാപനം ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എ.കെ ജയശങ്കർ നമ്പ്യാർ ഉദ്ഘാടനം ചെയ്തു


കൊന്നക്കാട് : കാർഷിക മേഖലയിലെ വിവിധ പ്രതിസന്ധികളെ  കൂട്ടായ പരിശ്രമങ്ങളിലൂടെയെ നേരിടാനാവു എന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എ.കെ.ജയശങ്കർ നമ്പ്യാർ അഭിപ്രായപ്പെട്ടു. കൊന്നക്കാട് ചൈത്ര വാഹിനി ഫാർമേഴ്സ് ക്ളബ്ബിൻ്റെ ദശവാർഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്തു വർഷത്തിലധികമായി കൊന്നക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചൈത്ര വാഹിനി ഫാർമേഴ്സ് ക്ളബ്ബിൻ്റെ വൈവിധ്യമേറിയ പ്രവർത്തനങ്ങൾ കർഷക കൂട്ടായ്മകളെ ദീർഘകാലം നിലനിർത്തുന്നതിനും വളർത്തുന്നതിനുമുള്ള പാഠങ്ങൾ നൽകുന്നവയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ക്ളബ്ബ് രക്ഷാധികാരി കെ.വി.മധുസൂദനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോ ബി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.മാലോത്ത് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ഹരീഷ്. പി.നായർ പച്ചക്കറി വിത്തുകളുടെയും വളത്തിൻ്റെയും വിതരണോൽഘാടനം നിർവ്വഹിച്ചു.പഞ്ചായത്ത് മെമ്പർമാരായ മോൻസി ജോയി, പി.സി.രഘുനാഥൻ, ബിൻസി ജയിൻ എന്നിവരും പി.ജി.ദേവു്, എൻ. ടി. മാത്യു, ടി.പി.തമ്പാൻ, രമണി.കെ.എസ്, എ.ടി.ബേബി തുടങ്ങിയവരും പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി വൈവിധ്യമേറിയ ചെറു ധാന്യ ഉൽപ്പന്നങ്ങളുടെയും, ചൈത്ര വാഹിനിയുടെ കറി മസാല ഉൽപ്പന്നങ്ങളുടെയും പ്രദർശനവും വിപണനവും നടന്നു.



No comments