Breaking News

മികച്ച കുടുംബശ്രീ സി.ഡി.എസിനുള്ള ദേശീയ പുരസ്കാരം കിനാനൂർ കരിന്തളം കുടുംബശ്രീ സി.ഡി.എസിന്


കരിന്തളം: ദേശീയതലത്തിൽ മികച്ച കുടുംബശ്രീ സി.ഡി.എസ്സിനുള്ള പുരസ്കാരം കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിനു ലഭിച്ചു.നബാർഡിന്റെ സഹായത്തോടെ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അപ്മാസ് ആണ് പുരസ്കാരം നൽകുന്നത്.ഒക്ടോബർ 10,11 തീയ്യതികളിൽ ഹൈദരാബാദിൽ നടക്കുന്ന നാഷണൽ കോൺഫറൻസിൽ അവാർഡ് വിതരണം ചെയ്യും.പഞ്ചായത്തിലെ 393 അയൽക്കൂട്ടങ്ങൾ,5971 അയൽക്കൂട്ട അംഗങ്ങൾ എന്നിവയുടെ കൂട്ടായ പ്രവർത്തനം,283 സംരഭങ്ങൾ,446 സംഘകൃഷി ഗ്രൂപ്പുകൾ,എന്നിവെഎ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനം,കാർഷിക-മൃഗസംരക്ഷണമേഖലയിലെ മികച്ച പ്രവർത്തനം,സംരംഭമേഖലയിലെ പ്രവർത്തനം,പരപ്പ ബ്ലോക്ക് ആർ.കെ.ഐ.ഇ.ഡി.പി പദ്ധതി ബി.എൻ.എസ്.ഇ.പി മുഖാന്തിരം 164 സംരംഭങ്ങൾ രൂപീകരിച്ചു.ഗ്രാമപഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്ത്,ജില്ലാപഞ്ചായത്ത് മികച്ച സഹകരണത്തോടുകൂടി വിവിധ സംയോജന പദ്ധതികൾ നടപ്പിലാക്കി.ലിങ്കേജ് വായ്പ-ജെ.എൽ.ജി വായ്പ,പ്രവാസി വായ്പ,സംരംഭ വായ്പ പ്രവർത്തനത്തിലൂടെ മൈക്രോ ഫിനാൻസ് രംഗത്ത് മികച്ച മുന്നേറ്റം,പട്ടികവർഗ്ഗ മേഖല,ജൻഡർ,ബാലസഭ പ്രവർത്തനം,സംസ്ഥാനത്തെ മികച്ച ഹരിതകർമ്മസേന, രുചി ന്യൂട്രിമിക്സ് യൂണിറ്റിന്റെ മികച്ച പ്രവർത്തനം,ക്ഷീരസാഗരം,ആടുഗ്രാമം,പദ്ധതികൾ, സംരംഭമേഖലയിൽ ജോബ് കഫെ സ്കിൽ ആന്റ് മാനേജ്മെന്റ് പരിശീലനകേന്ദ്രവുമായി സഹകരിച്ച് വിവിധ പരിശീലനങ്ങൾ ലഭ്യമാക്കി.നൂതന പദ്ധതികളായി മാ കെയർ സെന്റർ,അപ്പാരൽ പാർക്ക് എന്നിവ ആരംഭിച്ചു തുടങ്ങിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്.

       സി.ഡി.എസ് ചെയർപേഴ്സൺ ഉഷരാജു,മെമ്പർ സെക്രട്ടറി ഷീല.പി.യു,അക്കൗണ്ടന്റ് അനില.ടി.പി,വൈസ് ചെയർപേഴ്സൺ സീന.കെ.വി,ഉപസമിതി കൺവീനർമാരായ ശാരിക.കെ.വി,രോഹിണി.സി.കെ,അനിത പ്രസാദ്,രമണിരവി,സി.ഡി.എസ് അംഗങ്ങൾ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി,പഞ്ചായത്ത് സെക്രട്ടറി ലീനമോൾ.എൻ.സി,എന്നിവരുടെ നേതൃത്ത്വത്തിലുള്ള ഭരണസമിതിയും,ജില്ലാമിഷൻ കോ ഓർഡിനേറ്റർ ടി.ടി.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ജില്ലാമിഷൻ ടീമും എല്ലവിധ സഹായവും പിന്തുണയുമായി കൂടെയുണ്ട്.



No comments