Breaking News

പ്രശസ്ത ചിത്രകാരൻ കെ.പി. വത്സരാജ് അന്തരിച്ചു


കാസർകോട് കാനത്തൂർ സ്വദേശിയാണ്. ഇന്നലെ രാത്രി മംഗലാപുരത്തെ ആശുപത്രിയിൽ വെച്ചാണ് മരണം. 58 വയസായിരുന്നു.

രാജ്യത്തെ തന്നെ അറിയപ്പെടുന്ന ആധുനിക ചിത്രകാരന്മാരിൽ ഒരാളാണ്.
ചിത്രകാരൻ കാനത്തൂരിലെ സി.കെ.നായരുടെയും കെ.പി. ശാരദ അമ്മയുടെയും മകനാണ്.
ചിത്രകാരൻ കെ.പി. ജ്യോതിചന്ദ്രൻ, സിനിമാ സംവിധായകൻ പ്രശാന്ത് കാനത്തൂർ, അധ്യാപിക ലേഖ എന്നിവർ സഹോദരങ്ങൾ .
ഭാര്യ: സിന്ധു. അശ്വതി, ആതിര മക്കൾ.
പ്രശസ്ത സിനിമാ സഹ സംവിധായകനും ഡോക്യുമെന്റേറിയനുമായ സുധീഷ് ഗോപാലകൃഷ്ണൻ സഹോദരീ ഭർത്താവ്.
മൃതദേഹം രാവിലെ 11 മണിയോടെ കാനത്തൂരിൽ കൊണ്ടുവരും.

No comments