ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ രണ്ട് പേർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു
വെള്ളരിക്കുണ്ട് : ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അച്ഛനും മകനുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മാലോത്താണ് സംഭവം. സ്റ്റീഫൻ, ആൽബിൻ എന്നിവർക്കെതിരെയാണ് കേസ്. ഇവരുടെ ഉടമസ്ഥതയിലുള്ള വാഹനം ജപ്തി ചെയ്യാൻ എത്തിയ ഉദ്യോഗസ്ഥനായ ഏലിയാസ് ദാസ് എന്ന വ്യക്തിയുടെ പരാതിയിൽ ഉദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തിയത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് ഇരുവർക്കുമേതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
No comments