സ്കൂൾ സോഷ്യൽ സർവീസ് സ്കീം ദ്വിദിന സഹവാസ ക്യാമ്പ് എടത്തോട് ശാന്ത വേണുഗോപാൽ മെമ്മോറിയൽ ഗവ: യു.പി സ്കൂളിൽ ആരംഭിച്ചു
എടത്തോട് : കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ സോഷ്യൽ സർവീസ് സ്കീം ദ്വിദിന സഹവാസ ക്യാമ്പ് കളിയോടം എടത്തോട് ശാന്ത വേണുഗോപാൽ മെമ്മോറിയൽ ഗവ: യു.പി.സ്കൂളിൽ ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി എം.രാധാമണി ഉദ്ഘാടനം ചെയ്തു.
പ്രഥമ ശുശ്രൂഷ, ആരോഗ്യ ബോധവത്ക്കരണം, പ്രസംഗ പരിശീലനം, കായികപരിശീലനം ,ക്യാമ്പ് ഫയർ, മാസ്ഡ്രിൽ, പ്രകൃതിയെ അറിയൽ, കൃഷിയിടം സന്ദർശിക്കൽ, റോഡ് സുരക്ഷ, കാർഷിക ക്ലാസ്സ് തുടങ്ങി വൈവിദ്യമായ പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
കാർഷിക സംസ്കൃതിയെക്കുറിച്ച് കുട്ടികളോട് സംവദിച്ച് ബളാൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് ചെയർമാൻ അബ്ദുൾ ഖാദർ അധ്യക്ഷ പ്രസംഗം നടത്തി
പി.ടി.എ.പ്രസിഡൻറ് വിജയൻ കെ, എസ്.എം.സി.ചെയർമാൻ മധു കോളിയാർ, മദർ പി.ടി.എ പ്രസിഡൻ്റ് ചിഞ്ചു ജിനീഷ്, അധ്യാപകരായ സതീശൻ, ശശിധരൻ, കൗസല്യ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു ക്യാമ്പ് കോ-ഓഡിനേറ്റർ പവിത്രൻ പി.വി.ക്യാമ്പിനെ പറ്റി വിശദീകരിച്ചു അജിത്ത് സി ഫിലിപ്പ് ,ജിജോ പി.ജോസഫ്, തുടങ്ങിയവർ ക്ലാസ്സെടുത്തു.ഹെഡ്മാസ്റ്റർ രമേശൻ കെ സ്വാഗതം പറഞ്ഞു
No comments