Breaking News

സ്ക്കൂട്ടിയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച കാഞ്ഞങ്ങാട് മഡിയൻ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി


കാഞ്ഞങ്ങാട് : 1.122 കിലോ കഞ്ചാവുമായി  അജാനൂർ  മഡിയനിലെ  കെ എച്ച്  നിസ്സാമുദ്ധീനെ ( 28 ) കാസർകോട് എക്സൈസ് എൻഫോഴ്‌സ് മെന്റ് & ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ്  സർക്കിൾ ഇൻസ്‌പെക്ടർ ശങ്കർ ജി എ യും പാർട്ടിയും അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കെ.എൽ 60 യു 0133 സുസുക്കി അക്സസ്സ് സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. കഞ്ചാവ് പിടികൂടിയ സംഘത്തിൽ പ്രിവൻറ്റീവ് ഓഫീസർ ജെയിംസ് എബ്രഹാം കുറിയോ, സാജൻ എ,സിവിൽ എക്സൈസ് ഓഫീസർമാരായ  അജീഷ് സി, പ്രജിത്ത് കെ ആർ, നസറുദീൻ എ കെ, സോനു സെബാസ്റ്റ്യൻ, ഷിജിത്ത് വി വി സൈബർ സെൽ സി ഇ ഒ  പ്രിഷി പി എസ് കെമു ടീമിലെ പ്രിവന്റീവ് ഓഫീസർ മോഹനൻ പി സിവിൽ എക്സൈസ് ഓഫീസർ മഞ്ചുനാഥ ആൾവ  എക്സൈസ് ഡ്രൈവർ പ്രശാന്ത് എന്നിവരും ഉണ്ടായിരുന്നു.

No comments