ബൈക്കിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 12.96 ലിറ്റർ കർണാടക മദ്യവുമായി രണ്ടു പേരെ കാസർകോട് എക്സൈസ് എൻഫോഴ്‌സ് മെന്റ് & ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടി
![]() |
കാസർകോട്: ബൈക്കിൽ കടത്തിക്കൊണ്ടുവരികയായിരുന്ന 12.96 ലിറ്റർ കർണാടക മദ്യവുമായി രണ്ടു പേരെ കാസർകോട് എക്സൈസ് എൻഫോഴ്‌സ് മെന്റ് & ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെവി മുരളിയും പാർട്ടിയും അറസ്റ്റ് ചെയ്തു. അഡൂർ ബാലനടുക്കത്തെ നാരായണ നായിക്കിന്റെ മകൻ ബി. വാസു (47) അഡൂർ വെള്ളച്ചേരിയിലെ നാരായണന്റെ മകൻ കെ.ദിനേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മദ്യം കടത്തിയ കെ.എൽ.14 ജെ. 6844 ഗ്ലാമർ ബൈക്കും കസ്റ്റഡിയിലെടുത്തു. മദ്യം പിടികൂടിയ സംഘത്തിൽ പ്രിവൻറ്റീവ് ഓഫീസർ മുരളിക്കൊപ്പം ഐ ബി യിലെ പ്രിവന്റീവ് ഓഫീസർ ഇ.കെ. ബിജോയ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.ആർ. പ്രജിത്ത്, കെ.സതീശൻ പി.എസ്. പ്രിഷി എന്നിവരുമുണ്ടായിരുന്നു.
No comments