Breaking News

കാസർഗോഡ് എസ്ബിഐയിൽനിന്ന് 
 അയച്ച കെട്ടിൽ കള്ളനോട്ട്‌ കണ്ടെത്തി


കാസർകോട് : എസ്ബിഐ കാസർകോട് ശാഖയിൽനിന്നും റിസർവ് ബാങ്ക് തിരുവനന്തപുരം ഡിവിഷനിലേക്ക് അയച്ചപണത്തിൽ അഞ്ഞൂറിന്റെ അഞ്ച് കള്ളനോട്ടുകൾ കണ്ടെത്തി. തിരുവനന്തപുരം ആർബിഐ ക്ലെയിംസ് മനേജരുടെ പരാതിയിൽ പൊലീസ്‌ അന്വേഷണം ആരംഭിച്ചു. അതീവ സുരക്ഷയുള്ള ഇടപാടിലാണ്‌ കള്ളനോട്ട്‌ കടന്നുകൂടിയത്‌. 2023 ജനുവരി 13ന് കാസർകോടുനിന്നും അയച്ചുകിട്ടിയ നോട്ടുകൾ ജൂലൈ നാലിന് ആർബിഐ പരിശോധിച്ചതിൽ 2500 രൂപ മൂല്യം വരുന്ന അഞ്ച് വ്യാജനോട്ടുകൾ കണ്ടെത്തിയെന്നാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസ്.
സംഭവം നടന്നത് കാസർകോട്ട് ആയതിനാൽ കേസ് കാസർകോട് ടൗൺ പൊലീസ്‌ ഏറ്റെടുത്തു. കാസർകോട് ഇൻസ്‌പെക്ടർ പി അജിത് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ പി മധുസൂദനനാണ് അന്വേഷണ ചുമതല.


No comments