കേരള നോളജ് ഇക്കോണമി മിഷന്റെ ആഭിമുഖ്യത്തിൽ കാസറഗോഡ് വിദ്യാനഗർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വെച്ച് പ്രത്യേക തൊഴിൽമേള നടത്തപ്പെടുന്നു.
കാസറഗോഡ് : കേരള നോളജ് ഇക്കോണമി മിഷന്റെ ആഭിമുഖ്യത്തിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിസ് (CII ), കുടുംബശ്രീ, അസാപ് കേരള എന്നിവരുമായി ചേർന്ന് 23.09.23 ന് കാസറഗോഡ് വിദ്യാനഗർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വെച്ച് ബിടെക്, ITI, ഡിപ്ലോമ യോഗ്യതയുള്ള തൊഴിലന്വേഷകർക്കായി പ്രത്യേക തൊഴിൽമേള നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ DWMS connect ആപ്പിൽ രജിസ്റ്റർ ചെയ്ത് അന്നേ ദിവസം രാവിലെ 9 മണിക്ക് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരണം. തൊഴിൽ മേളയിൽ പങ്കെടുക്കുന്ന കമ്പനികളുടെയും തൊഴിലാവസര കളുടെയും വിശദ വിവരങ്ങൾ DWMS connect ആപ്പിൽ ലഭ്യമാണ്. DWMS ൽ രജിസ്റ്റർ ചെയ്യാത്തവർ സ്മാർട്ട് ഫോണുമായി എത്തുക.
കൂടുതൽ വിവരങ്ങൾക്ക്
ബന്ധപ്പെടുക
1. 95678 15040
2. 85474 53953
No comments