കിനാനൂർ കരിന്തളത്ത് പത്താം തരം തുല്യത പഠന കേന്ദ്രത്തിന്റെ സെന്റോഫ് പരിപാടി നടത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെരവി ഉദ്ഘാടനം ചെയ്തു
കരിന്തളം : ജി.എച്ച് എസ്.എസ് പത്താം തരം തുല്യത പഠന കേന്ദ്രത്തിന്റെ സെന്റോഫ് പരിപാടി കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെരവി ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യം സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അബ്ദുൾ നാസർ അധ്യക്ഷ സ്ഥാനം നിർവഹിച്ചു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അജിത്കുമാർ അദ്ധ്യാപകർക്കുള്ള ഉപഹാരം നൽകി സംസാരിച്ചു. തുടർന്ന് ആശംസ അർപ്പിച്ചു കൊണ്ട് പരപ്പ സ്കൂൾ ഹെഡ് മാസ്റ്റർ രജിത ടീച്ചർ, അധ്യാപകരായ തമ്പാൻ മാസ്റ്റർ, ജീവ റാണി, നിത്യ കെ.എസ്, മനോജ് കുമാർ, സായൂ ജ്യ, തങ്കമണി എന്നിവർ സംസാരിച്ചു. സെന്റർ കോർഡിനേറ്റർ വിദ്യ പി വി സ്വാഗതവും സീനത്ത് നന്ദിയും പറഞ്ഞു തുടർന്ന് പഠിത്താക്കളുടെ വിവിധ കലാപരിപാടി യും ഉണ്ടായിരുന്നു
No comments