Breaking News

എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം: പ്രതി പിടിയിൽ





കൊച്ചി: ആലുവയിൽ എട്ട് വയസുകാരി പീഡനത്തിനിരയായ സംഭവത്തിൽ പ്രതി പിടിയിൽ. പ്രതിയെ പിടികൂടിയെന്ന വിവരം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പെരിയാർ ഹോട്ടലിന് ചേർന്നുള്ള മാർത്താണ്ഡം പാലത്തിന് സമീപത്ത് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പൊലീസെത്തിയപ്പോൾ പ്രതി ആലുവ പുഴയിലേക്ക് ചാടുകയായിരുന്നു. പിന്നീട് പ്രതിയെ പുഴയിലിറങ്ങി പിടികൂടുകയായിരുന്നു. പ്രതിയെ പൊലീസ് രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്.


ആലുവയിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച പ്രതി ക്രിസ്റ്റൽ രാജ് സ്ഥിരം കുറ്റവാളി. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നും സ്ഥിരം മോഷ്ടാവും സ്ഥിരം കുറ്റവാളിയുമാണെന്നുമാണ് നാട്ടുകാർ  പറഞ്ഞു. എറണാകുളം ജില്ലയിൽ മാത്രം ഇയാൾക്കെതിരെ പന്ത്രണ്ടിലധികം കേസുകളുണ്ട്. ഇതിന്റെ വിശദാംശങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. 

തിരുവനന്തപുരം ജില്ലയിൽ ഇയാൾക്കെതിരെ ലൈംഗികാതിക്രമ കേസുകളുണ്ട്. 2017-ല്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച കേസിലും ക്രിസ്റ്റൽ പിടിയിലായിട്ടുണ്ടെന്നാണ് വിവരം. ഈ കേസില്‍ പിന്നീട് ജാമ്യത്തിലിറങ്ങിയതാണെന്നും രാത്രി മാത്രമാണ് ഇയാള്‍ വീടിന് പുറത്തിറങ്ങാറുള്ളതെന്നും ഇയാളുടെ സമീപവാസികള്‍ പറഞ്ഞു. രാത്രി എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ചാല്‍ മകന്‍ ചീത്തവിളിക്കുമെന്നാണ് ഇയാളുടെ മാതാവ് പറഞ്ഞത്.

മകന്‍ ഒന്നര വര്‍ഷം മുന്‍പ് ആലുവയിലേക്ക് പോയതാണെന്നും ഇവർ പറഞ്ഞിരുന്നു. ആരെ കാണാനാണ് പ്രതി ആലുവയിലെത്തിയത് ഉൾപ്പടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്. ആലുവ ചാത്തന്‍പുറത്താണ് എട്ടുവയസ്സുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തട്ടികൊണ്ടുപോവുകയായിരുന്നു. പ്രതി പ്രദേശത്ത് തന്നെയുള്ളയാളാണെന്ന് ദൃക്‌സാക്ഷി സംശയം പ്രകടിപ്പിച്ചിരുന്നു.

നാട്ടുകാരും പ്രദേശവാസികളും പൊലീസും കുട്ടിയെ അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് അക്രമി കുട്ടിയെ ഉപേക്ഷിച്ചുപോയതെന്നാണ് വിവരം. പെരിയാർ ഹോട്ടലിന് ചേർന്നുള്ള മാർത്താണ്ഡം പാലത്തിന് സമീപത്ത് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പൊലീസെത്തിയപ്പോൾ പ്രതി ആലുവ പുഴയിലേക്ക് ചാടുകയായിരുന്നു. പിന്നീട് പ്രതിയെ പുഴയിലിറങ്ങി പിടികൂടുകയായിരുന്നു. പ്രതിയെ പൊലീസ് രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്.



No comments