Breaking News

കോടോം-ബേളൂർ 19-ാം വാർഡിന്റെ പച്ചക്കറി കൃഷി വിളവെടുത്ത് തുടങ്ങി


കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് സമിതി സർക്കാരിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' ക്യാമ്പയിൻ്റെ ഭാഗമായി നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. പഞ്ചായത്ത് കൃഷി ഓഫീസര്‍ കെ.വി.ഹരിത ആദ്യ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈ.പ്രസിഡന്റുമായ പി.ദാമോദരന്‍ അദ്ധ്യക്ഷനായി. വാര്‍ഡില്‍ രൂപികരിച്ച കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ കോട്ടച്ചേരി കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ സ്ഥലത്താണ് പച്ചക്കറിത്തോട്ടം ഒരുക്കിയത്. കൃഷിക്കൂട്ടം നേതൃത്വത്തില്‍ ഒരു ഹെക്ടറില്‍ നെല്‍ക്കൃഷിയും ചെയ്തിട്ടുണ്ട്.

No comments