Breaking News

കോട്ടയത്ത്‌ വ്യാപാരിയുടെ മരണം ; കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാസർകോട് ജില്ലാകമ്മറ്റി കർണ്ണാടകബാങ്കിന്റെ കാഞ്ഞങ്ങാട് ശാഖയിലേക്ക് മാർച്ച്‌ നടത്തി


കാഞ്ഞങ്ങാട് :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലയിലെ കുടയം പാടി യൂണിറ്റ് അംഗവും ഫുട്ട് വെർ വ്യാപാരിയുമായ കെ. സി. ബിനുവിന്റെ മരണത്തിനു കാരണമായ കർണ്ണാടക ബാങ്ക് ഉദ്യോഗസ്ഥർക്ക് എതിരെ കൊലകുറ്റത്തിന് കേസ്എടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേരളവ്യാപാരി വ്യവസായി ഏകോപനസമിതി കാസർകോട് ജില്ലാകമ്മറ്റി കർണ്ണാടകബാങ്കിന്റെ കാഞ്ഞങ്ങാട് ശാഖയിലേക്ക് മാർച്ച്‌നടത്തി..

വ്യാപാരഭവൻ പരിസരത്ത്‌ നിന്നും പ്രകടനമായി എത്തിയ വ്യാപാരികളെ ബാങ്ക് പരിസരത്ത്‌ വെച്ച് പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണ ജില്ലാ ജനറൽ സെക്രട്ടറി കെ. ജെ. സജി ഉത്ഘാടനം ചെയ്തു.

ബാങ്കിൽ ബാധ്യതഉള്ള വ്യാപാരികളെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിത്തി കടം തിരിച്ചടപ്പീക്കാം എന്നവ്യാമോഹം ബാങ്ക് ഉദ്യോഗസ്ഥർ ഉപേക്ഷിക്കണമെന്നും അല്ലാത്തപക്ഷം കടുത്തപ്രതിഷേധം നേരിടേണ്ടി വരുമെന്നും കെ. ജെ. സജി. പറഞ്ഞു.   യൂണിറ്റ് പ്രസിഡന്റ് സി. യൂസഫ്‌ ഹാജി അധ്യക്ഷതവഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കനാട്ട്. സി. എച്ച്. അബ്ദുൾ റഹീം. ശിഹാബ് ഉസ്മാൻ.. കെ. വി. സുരേഷ് കുമാർ. കെ. എം. കേശവൻ നബീശൻ. സി. എച്ച്. ഷംസുദ്ധീൻ. ടി. ശശിധരൻ. എ. വിനോദ് കുമാർ. അഷറഫ് മാലക്കല്ല്. ഗിരീഷ് ചീമേനി. വനിതാ വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷേർലി സെബാസ്റ്റിൻ. യൂത്ത്‌ വിംഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ മുനീർ  വനിതാവിംഗ് ജില്ലാ ജനറൽ സെക്രട്ടറി മായാ രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു

.

പി. പി. മുസ്തഫ സ്വാഗതവും വി. കെ. ഉണ്ണി കൃഷ്‌ണൻ നന്ദിയും പറഞ്ഞു..

No comments