Breaking News

മണ്ഡലം പ്രസിഡന്റുമാരുടെ ലിസ്റ്റ് അട്ടിമറിച്ചുവെന്ന് ആക്ഷേപം ; കോൺഗ്രസ് പ്രവർത്തകർ ഡിസിസി ഓഫീസിൽ സത്യാഗ്രഹം നടത്തി

കാഞ്ഞങ്ങാട് : കോൺഗ്രസ് പുനസംഘടനയുടെ ഭാഗമായി ജില്ലയിൽ സമവായ കമ്മറ്റി നിശ്ചയിച്ച മണ്ഡലം പ്രസിഡന്റുമാരുടെ ലിസ്റ്റ് അട്ടിമറിച്ചതിനെതിരെ  ജില്ലയിലെ കോൺഗ്രസിൽ കലാപം. കിനാനൂർ-കരിന്തളത്തും ചീമേനിയിലും സമവായ കമ്മറ്റി നിശ്ചയിച്ച ബാബു ചേമ്പേനയേയും ജയരാമനെയും മാറ്റി സ്വന്തക്കാരെ തിരുകികയറ്റിയതിൽ പ്രതിഷേധിച്ച് കെ.പി.സി.സി അംഗവും ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ കരിമ്പിൽ കൃഷ്ണന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. നൂറോളം പ്രവർത്തകർ ഡിസിസി ഓഫീസിൽ സത്യാഗ്രഹം നടത്തി.

രാവിലെ ഡിസിസി ഓഫീസിന് പുറത്ത് തുടങ്ങിയ പ്രതിഷേധം പിന്നീട് ഓഫീസിനകത്തേക്ക് മാറ്റി.  ചീമേനി മണ്ഡലത്തിൽ സമവായ കമ്മറ്റി നിശ്ചയിച്ച ജയരാമനെ മാറ്റി ധനേഷിനെയും  കിനാനൂർ-കരിന്തളം മണ്ഡലത്തിൽ ബാബു ചേമ്പേനയെ മാറ്റി മനോജ് തോമസിനെയും തിരുകികയറ്റുകയും ചെയ്തുവെന്ന് ആക്ഷേപിച്ചയിരുന്നു പ്രതിഷേധം . 

No comments