100 വയസ്സ് പിന്നിട്ട സമുദായംഗങ്ങൾക്ക് വനവാസി വികാസ കേന്ദ്രത്തിൻ്റെ ആദരം
പനത്തടി : 100 വർഷം പിന്നിട്ട പട്ടികവർഗ്ഗ സമുദായംഗങ്ങളെ ആദരിക്കുന്നതിൻ്റെ ഭാഗമായി കോയത്തടുക്കത്തെ എങ്കപ്പു നായ്ക്ക്, നെല്ലിത്തോട് ബിസിലു ഭായ് എന്നിവർക്ക് വനവാസി വികാസ കേന്ദ്രത്തിൻ്റെ ആദരം.103 കാരനായ എങ്കപ്പു നായ്ക്ക് തരോൾ തറവാട് കുടുബാംഗമാണ്. അദ്ദേഹം ചാമുണ്ടിക്കുന്ന് ഗവ: യു പി സ്കൂളിലെ ആദ്യ പ്രസിഡൻറും, ദീർഘകാലം പെരുതടി ശ്രീ മഹാദേവ ക്ഷേത്ര പ്രസിഡൻ്റുമായിരുന്നു.ദോളം തറവാട് കുടുബാംഗമായ ബിസിലു ഭായി തറവാട്ടിലെ ഏറ്റവും മുതിർന്ന അംഗമാണ്.
കേരളാ വനവാസി വികാസ കേന്ദ്രം കണ്ണൂർ വിഭാഗ് ഹിത രക്ഷാപ്രമുഖ് ഷിബു പാണത്തൂർ , ആർ എസ് എസ് ഖണ്ഡ് കാര്യവാഹക് ശ്രീകുമാർ ,ബൗദ്ധിക്പ്രമുഖ് കെ സുരേഷ്, മറാഠി സംരക്ഷണ സമിതി താലൂക്ക് പ്രസിഡൻ്റ് ബാലകൃഷ്ണൻ കോയ ത്തടുക്കം, മുന്തൻ്റ മൂല സ്വരാജ് ക്ലബ് പ്രസിഡൻറ് രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആദരം
No comments