Breaking News

''കുട്ട്യോളും കഥകളിയും" കഥകളിയെ അടുത്തറിഞ്ഞ് മാലോത്ത് കസബയിലെ എസ് പി സി കേഡറ്റുകൾ


മാലോം : കേരളത്തിൻറെ തനത് കലാരൂപമായ കഥകളിയുടെ അടിസ്ഥാനപാഠങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി മാലോത്ത് കസബയിലെ എസ് പി സി യുടെ നേതൃത്വത്തിൽ 'കുട്ട്യോളും കഥകളിയും"

എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. പയ്യന്നൂർ ഫോക്ക് ലാൻഡ് അക്കാദമിയുടെ സഹകരണത്തോടെ നടന്ന ഈ പരിപാടിയിൽ കലാമണ്ഡലം നാരായണൻ നമ്പീശൻ വിഷയാവതരണം നടത്തി . ഇദ്ദേഹം എഴുതിയ കഥകളിയെ ലളിതമായി വിവരിക്കുന്ന പുസ്തകത്തിൻ്റെ കൈമാറ്റവും ഈ ചടങ്ങിൽ വച്ച് നടന്നു . ആധുനിക നൃത്തരൂപങ്ങളുടെ കുത്തൊഴുക്കിൽ  കഥകളി പോലെ കലാമൂല്യവും കാലപ്പഴക്കവും ഉള്ള കലാരൂപങ്ങളെ

സംരക്ഷിക്കേണ്ടത് ഈ കാലഘട്ടത്തിൻറെ ആവശ്യമാണെന്ന് ഉദ്ഘാടനം ചെയ്തു സംസാരിച്ച വെള്ളരിക്കുണ്ട് ഐ പി ഷിജു പി അഭിപ്രായപ്പെട്ടു.

   സ്കൂൾ പ്രധാന അധ്യാപകൻ പ്രസാദ് എം കെ ചടങ്ങിൽ അധ്യക്ഷനായിരുന്നു. മഹിളാ സംഖ് പ്രവർത്തക അനീസ എസ്, അധ്യാപകരായ മിനി സെബാസ്റ്റ്യൻ, മാർട്ടിൻ ജോർജ്,ജോജിത പി ജി,സുഭാഷ് വൈ എസ്എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

No comments