Breaking News

വിളവെടുപ്പുത്സവം നടത്തി മാലോത്ത് കസബയിലെ കുട്ടി പോലീസുകാർ


മാലോം: മാലോത്ത് കസബ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് വാർഡ് മെമ്പർ ജെസി ടോമി ഉദ്ഘാടനം ചെയ്തു.കഴിഞ്ഞവർഷം എസ്പിസിയുടെ നേതൃത്വത്തിൽ സ്കൂളിൽ പരിമിതമായ സ്ഥലത്ത് പച്ചക്കറി കൃഷി നല്ല രീതിയിൽ

നടത്തിയതിനാൽ ബളാൽ ഗ്രാമപഞ്ചായത്തിലെ കൃഷിഭവൻ ശാസ്ത്രീയ രീതിയിൽ പച്ചക്കറി കൃഷി നടത്തുന്നതിനായി ആധുനിക മഴമറ , ഡ്രിപ്പ് ഇറിഗേഷൻ , മൾച്ചിംഗ്  എന്നീ സൗകര്യങ്ങളോടു കൂടിയ കൃഷിത്തോട്ടമാണ് എസ് പി സി യുണിറ്റിന് അനുവദിച്ചത്.ഈ അധ്യയന വർഷം കേഡറ്റുകൾ 

ഒരുക്കിയ കൃഷിത്തോട്ടത്തിലെ വിളവെടുപ്പാണ് ഇന്ന് നടന്നത്. വെണ്ട, വഴുതന, പയർ ,തക്കാളി, പച്ചമുളക് എന്നിവ ജൈവ രീതിയിലാണ് കേഡെറ്റുകൾ ഇവിടെ പരിപാലിക്കുന്നത്.

    എസ്പിസിയുടെ നേതൃത്വത്തിൽ കേഡറ്റുകൾ നടത്തുന്ന ഈ കൃഷി കാർഷികവൃത്തിയിലേക്ക് കുട്ടികളെ അടുപ്പിക്കാനും, ജൈവകൃഷിയിൽ കുട്ടികളെ പ്രാപ്തരാക്കുവാനും സഹായിക്കുന്നു. സ്കൂളിൽ നിന്നും കുട്ടികൾ പഠിച്ച കൃഷിപാഠങ്ങൾ വീടുകളിലേക്ക് വ്യാപിപ്പിച്ച് പച്ചക്കറി കൃഷിയിൽ  സ്വയംപര്യാപ്തത നേടുക എന്നതാണ് കസബ എസ് പി സി  യൂണിറ്റിന്റെ ലക്ഷ്യം.

     എസ്എംസി ചെയർമാൻ ദിനേശൻ കെ ,വെള്ളരിക്കുണ്ട് സ്റ്റേഷനിലെ എസ് ഐ ഭാസ്കരൻ നായർ  പി,പ്രധാന അധ്യാപകൻ പ്രസാദ് എം കെ, കൃഷി അസിസ്റ്റൻ്റ് ശ്രീഹരി വി,എസ് പി സി ചാർജ് വാഹകരായ ജോജിത പിജി ,സി പി  ഒ ഷാലി എം ,സുഭാഷ് വൈ എസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി..

No comments