Breaking News

മണിപ്പൂർ കലാപത്തിൽ തുടർവിദ്യാഭ്യാസം തടസപ്പെട്ട വിദ്യാർഥിക്ക്‌ കരുതലുമായി മുന്നാട്‌ പീപ്പിൾസ്‌ സഹകരണ കോളേജ്


മുന്നാട് : മണിപ്പൂർ കലാപത്തിൽ തുടർവിദ്യാഭ്യാസം തടസപ്പെട്ട വിദ്യാർഥിക്ക്‌ കരുതലുമായി മുന്നാട്‌ പീപ്പിൾസ്‌ സഹകരണ കോളേജ്‌. വിൻസൺ ഹോകിപ്‌ എന്ന വിദ്യാർഥിയാണ്‌ ബിഎസ്‌സി ജ്യോഗ്രഫി ബിരുദപഠനത്തിനായി ക്യാമ്പസിലെത്തിയത്‌.
സംസ്ഥാന സർക്കാർ തീരുമാനപ്രകാരം കണ്ണൂർ സർവകലാശാലയിൽ മണിപ്പൂരിലെ വിദ്യാർഥികൾക്ക്‌ തുടർവിദ്യാഭ്യാസ സൗകര്യം ഒരുക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ്‌ വിൻസൺ മുന്നാട്ടെത്തിയത്‌. ഇദ്ദേഹത്തിന്റെ പഠനവും താമസവും ഉൾപ്പെടെയുള്ള മുഴുവൻ ചെലവുകളും കോളേജിന് നേതൃത്വം നൽകുന്ന കാസർകോട് സഹകരണ എഡ്യുക്കേഷണൽ സൊസൈറ്റി വഹിക്കും.
കോളേജിലെത്തിയ വിൻസൺ ഹോകിപ്പിന് സ്വീകരണം നൽകി. കാസർകോട് സഹകരണ എഡ്യൂക്കേഷണൽ സൊസൈറ്റി പ്രസിഡന്റ്‌ ഇ പത്മാവതി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സി കെ ലൂക്കോസ് അധ്യക്ഷനായി. എം അനന്തൻ, ഇ കെ രാജേഷ് എന്നിവർ സംസാരിച്ചു.


No comments