Breaking News

അനർഹമായി മഞ്ഞകാർഡ് കൈവശം വെക്കുന്നവർ പിഴയടച്ച് കാർഡുകൾ സപ്ലൈ ഓഫീസിൽ തിരിച്ചേല്പിക്കണം ; മുന്നറിയിപ്പുമായി വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസ് .


 

വെള്ളരിക്കുണ്ട് : അനർഹമായി മഞ്ഞകാർഡ് കൈവശം വെക്കുന്നവർ പിഴയടച്ച് കാർഡുകൾ സപ്ലൈ ഓഫീസിൽ തിരിച്ചേൽപ്പിക്കണമെന്നും 

അല്ലാത്ത പക്ഷം കടുത്തനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുമായി വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസ്

ഏ. ഏ .വൈ റേഷൻ കാർഡുകൾ ( ്് മഞ്ഞകാർഡുകൾ)

പട്ടിക വർഗ്ഗ കുടുംബം, മാരക രോഗികൾ ഉൾപ്പെട്ട കുടുംബം, അതി ദാരിദ്രമുള്ള കടുംബം , ആ ശ്രയ പട്ടികയിൽ  ഉൾപെട്ടതും എന്നാൽ സാമ്പത്തിക പുരോഗതി കൈവരിച്ചിട്ടില്ലാത്തതുമായ കുടുംബംഎന്നിവർക്കും വിധവകൾ, ഉപേക്ഷിക്കപ്പെട്ട സ്ത്രീ, അവിവാഹിതരായ അമ്മ ഇങ്ങനെയുള്ള ഏതെങ്കിലും അംഗങ്ങൾ ഉൾപെടുന്ന കുടുംബ o എന്നിവർക്കും മാത്രമാണ്.

ഇങ്ങനെയുള്ളവരുടെ ക്ലേശം ,പ്രയാസം എന്നിവ കണക്കിലെടുത്ത് മഞ്ഞകാർഡു ടമകൾക്ക് പ്രതിമാസം  30 കിലോ അരി , 5 കിലോ വരെ ആട്ട ഗോതമ്പ്  എന്നിവ പൂർണ്ണമായും സൗജന്യമായാണ് നൽകുന്നത്.  

എന്നാൽ സപ്ലൈ ഓഫിസിൽ ലഭിക്കുന്ന പരാതികളിൽ അർഹതയില്ലാത്ത നിരവധി കുടുംബങ്ങൾ പ്രത്യേകിച്ച് 4 ചക്ര വാഹന മുള്ളവർ, ഇരുനില വിടുള്ളവർ, വിദേശത്ത് നല്ല നിലയിൽ ജോലി ഉള്ളവർ, ഇൻകം ടാക്സ് അടക്കുന്നവർ എന്നിങ്ങനെ സാമ്പത്തിക പുരോഗതി നേടിയ നിരവധി അനർ ഹ കുടുംബങ്ങൾ മഞ്ഞകാർഡുകൾ ഇപ്പോഴും  കൈവശം വെക്കുന്നതായി കാണുന്നു -    

           ഇങ്ങനെയുള്ളവർ എത്രയും പെട്ടെന്ന് തന്നെ കാർഡുകൾ വെള്ളരിക്കുണ്ട് താലൂക് സപ്ലൈ ഓഫിസിൽ ഹാജരാക്കി പിഴയടച്ച് പൊതുവിഭാഗത്തിലേക്ക് മാറ്റേണ്ടതാണെന്ന് മുന്നറിയിപ്പു നൽകുന്നു.

അല്ലാത്ത പക്ഷം  പിഴ കൂടാതെ  ഇവർ NFSA  ആക്ട്  പ്രകാരമുള്ള നിയമനടപടികൾ ക്കും നിർബന്ധമായും വിധേയമാവും എന്നതും മുന്നറിയിപ്പായി നൽകുന്നു - മഞ്ഞകാർഡ് ഉടമകളുടെ പേരു് വിവരം റേഷൻ കടകളിൽ ലഭിക്കുന്നതാണ്.

           വെള്ളരിക്കുണ്ട് താലൂക്കിൽ ഇപ്പോൾ  9 447  ഏ ഏ.വൈ കാർ ഡുടമകളാണ് ള്ളത്. ഇവരിൽ  കുറെ കുടുംബങ്ങൾ വർഷങ്ങൾക്ക് മുന്നേ ഉള്ള കഷ്ടപ്പാടുകളുടെയും പ്രയാസങ്ങളുടെയും അടിസ്ഥാനത്തിൽ  ലഭിച്ച മഞ്ഞ കാർഡുകൾ സാമ്പത്തിക പുരോഗതി നേടിയ ശേഷവും അനർഹമായി ഉപയോഗിക്കുന്നതായാണ് പരാതി ലഭിക്കുന്നത്

No comments