നീലേശ്വരത്തെ വീട്ടിൽ കയറി അതിക്രമം കാണിച്ചത് കർണ്ണാടക സ്വദേശിയായ മാനസീക പ്രശ്നമുള്ള യുവാവ് അമ്പലത്തറ സ്‌നേഹാലയത്തിൽ പ്രവേശിപ്പിച്ചു
നീലേശ്വരം : തട്ടാച്ചേരിയിലെ കോറോത്ത് ഗോപകുമാറിന്റെ വീട്ടിൽ അതിക്രമം നടത്തിയത് കർണ്ണാടക സ്വദേശിയായ മാനസീക വൈകല്യമുള്ള യുവാവ്. കര്‍ണാടക എല്ലാവൂര്‍ സ്വദേശി സുരേഷ് (28) ആണ് ഇന്ന് രാവിലെ നീലേശ്വരം തട്ടാച്ചേരിയിലെ ഗോപകുമാർ കോറോത്തിന്റെ വീട്ടിൽ കയറി അതിക്രമം നടത്തിയത്. വീട്ടിൽ കയറിയ ഇയാൾ ഇരുമ്പു വടി വീശി വീട്ടുകാരെ വിരട്ടി വാതിലടച്ച് അകത്തു കയറി വീട്ടുകാർ ഉടൻ നീലേശ്വരം പൊലിസിനെ വിവരം അറിയിച്ചു. ഉടൻ കുതിച്ചെത്തിയ പൊലിസ് ഇയാളെ കീഴ്പെടുത്തി. ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായി സംസാരിക്കുന്നതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സക്ക് വിധേയമാക്കിയതോടെയാണ് സുരേഷിന് മാനസിക വൈകല്യം ഉണ്ടെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ഇയാളെ അമ്പലത്തറ സ്‌നേഹാലയത്തില്‍ പ്രവേശിപ്പിച്ചു.
നീലേശ്വരം എസ്.ഐ.ടി.വിശാഖ്, സിവിൽ പൊലിസ് ഓഫിസർ മാരായ ആനന്ദ് കൃഷ്ണന്‍, പ്രദീപന്‍ കോതോളി, കെ.പി.സുരേന്ദ്രന്‍, ഹോം ഗാര്‍ഡ് ഗോപിനാഥന്‍, ഡ്രൈവര്‍ കുഞ്ഞികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ കീഴടക്കിയത്.
No comments