അഖിലഭാരത ഭാഗവത മഹാസത്സംഗം; ജനുവരി 2-ാം വാരം വാഴക്കോട് ക്ഷേത്രത്തിൽ
കരിവെള്ളൂരിലെ വൈഷ്ണവം സത്സംഗ വേദിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് വാഴക്കോട് സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ വെഷ്ണവം അഖിലഭാരത ഭാഗവതം മഹാ സത്സംഗവും ആയിരം പേരുടെ ഭാഗവത പാരായണവും സംഘടിപ്പിക്കുന്നു. 2024 ജനുവരി 13, 14 തീയ്യതികളിലായി നടത്തുന്ന അതി വിശേഷമായ ആരാധനയ്ക്കായി വിപുലമായ ആഘോഷ കമ്മിറ്റി രൂപീകരിച്ചു. വെള്ളിയാഴ്ച്ച രാവിലെ ക്ഷേത്ര സന്നിധിയില്‍ നടന്ന ആഘോഷ കമ്മിറ്റി രൂപീകരണ യോഗം വൈഷ്ണവം സത്സംഗ വേദി അധ്യക്ഷന്‍ വാച്ചാ വാദ്ധ്യാന്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
No comments