Breaking News

നീലേശ്വരം - എടത്തോട് റോഡിൽ അറ്റകുറ്റപ്പണി ആരംഭിച്ചു


നീലേശ്വരം : നീലേശ്വരം എടത്തോട് റോഡില്‍ അറ്റകുറ്റപ്പണി വീണ്ടും തുടങ്ങി. 2019 മാര്‍ച്ച് എട്ടിന് ആരംഭിച്ച റോഡ് നിര്‍മ്മാണം കരാറുകാരന്റെ അനാസ്ഥയെതുടര്‍ന്ന് മുടങ്ങിയിരുന്നു. പണിമുടങ്ങിയതിനെത്തുടർന്ന്‌ കഴിഞ്ഞ മേയില്‍ പൊതുമരാമത്ത് മന്ത്രി ഇടപെട്ട്‌ കരാര്‍ റദ്ദാക്കി. പുതിയ ടെന്‍ഡര്‍ ഏറ്റെടുക്കുംവരെ റോഡിന്റെ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങള്‍ ഗതാഗതയോഗ്യമാക്കാനാണ് ഇപ്പോൾ അറ്റകുറ്റപ്പണി ആരംഭിച്ചത്‌. ഇതിനായി 28 ലക്ഷം രൂപയും അനുവദിച്ചു.
പാലായി റോഡ് മുതൽ പാലാത്തടം വരെയുള്ള റോഡ് തകർന്നിരിക്കയാണ്. ഈ ഭാഗങ്ങളിലും, ചോയ്യങ്കോടുമാണ് ഇപ്പോൾ അറ്റകുറ്റപ്പണി ആരംഭിച്ചത്.
നീലേശ്വരം–- എടത്തോട് റോഡിൽ ചാമക്കുഴി മുതൽ എടത്തോടുവരെയും, നീലേശ്വരം താലൂക്ക് ആശുപത്രി മുതൽ പാലായി റോഡുവരെയും, ഇടിചൂടി തട്ട് മുതൽ നരിമാളം വരെയും, ചാമക്കുഴി കൂവാറ്റിയിലുമാണ് മെക്കാഡം ടാറിങ് പൂർത്തിയായത്.
നിര്‍മാണം പൂര്‍ത്തിയാകാനുള്ള ഭാഗങ്ങളിലെ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടെന്ന്‌ കെആര്‍എഫ്ബി അധികൃതര്‍ പറഞ്ഞു. റോഡ്‌ പ്രവൃത്തി മുടങ്ങിയതിൽ സിപിഐ എം ഉൾപ്പെടെ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.


No comments