കേരള പ്രവാസി സംഘം നീലേശ്വരം ഏരിയ കൺവൻഷനും പഠന ക്ലാസും നീലേശ്വരത്ത് നടന്നു സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു
നീലേശ്വരം : കേരള പ്രവാസി സംഘം നീലേശ്വരം ഏരിയ കൺവൻഷനും പഠന ക്ലാസും നീലേശ്വരം വ്യാപാര ഭവനിൽ നടന്നു. കേരള പ്രവാസി സംഘം സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് രാമചന്ദ്രൻ കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.അബ്ദുൾ റഹ്മാൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ വിവിധ പ്രവാസി ആനുകൂല്യങ്ങളെ കുറിച്ചുള്ള കൈപ്പുസ്തകം സിപിഎം ഏരിയ സെക്രട്ടറി എം.രാജൻ പ്രവാസി സംഘം ജില്ലാ സെക്രട്ടറി പി.ചന്ദ്രന് കൈമാറി പ്രകാശനം ചെയ്തു.
ജില്ലാ ജോ.സെക്രട്ടറി മുഹമ്മദ് റാഫി, ജില്ലാ കമ്മറ്റിയംഗം ജലീൽ കാപ്പിൽ, പാറക്കോൽ രാജൻ എന്നിവർ സംസാരിച്ചു. നന്ദി പ്രകാശിപ്പിച്ചു
No comments